ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടാ ചെന്നൈ’. ആടുകളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിക്കുന്നത്. ധനുഷിന് നാഷണൽ അവാർഡ് വരെ നേടിക്കൊടുത്ത ചിത്രമാണ് ‘ആടുകളം’. ആൻഡ്രിയ ജെറമിയ,ഐശ്വര്യ രാജേഷ് എന്നിവരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ആക്ഷൻ, ഫാമിലി എന്നിവക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ആക്ഷൻ ത്രില്ലറാണ് സംവിധായകൻ അണിയിച്ചൊരുക്കുന്നത്. 2011 ൽ ചർച്ച വിഷയം ആയിരുന്ന ‘ വടാ ചെന്നൈ ‘ ചില കാരണങ്ങളാൽ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു, പിന്നീട് 2015 ൽ സിനിമ വീണ്ടും തുടങ്ങിയെങ്കിലും പൂർത്തീകരിക്കാൻ ആവാതെ ഷൂട്ടിങ് നിർത്തി വയ്ക്കേണ്ടി വന്നു, എന്നാൽ 2017 ജൂണ് മാസത്തിൽ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. വാടാ ചെന്നൈയുടെ ടീസർ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.
ആക്ഷൻ രംഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു ടീസർ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. ധനുഷ് വ്യത്യസ്തമായ വേഷപകർച്ചയിലാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് കാലഘട്ടത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടീസറിൽ സന്തോഷ് നാരായണന്റെ പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നിന്നു. ധനുഷിന്റെ വലിയൊരു തിരിച്ചു വരവിന് ‘വാടാ ചെന്നൈ’ സാക്ഷിയാവും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, അമീർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരുന്നത്. വേൽരാജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് വെങ്കടേഷാണ്. വണ്ടർബാർ ഫിലിംസിന്റെയും ലൈക്കാ പ്രൊഡക്ഷനന്റെയും ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.