പ്രശസ്ത ഹാസ്യ നടനായ ഇന്ദ്രൻസ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു നടനെന്ന നിലയിൽ ചെയ്യുന്ന കഥാപാത്രങ്ങൾ ഓരോന്നും നമ്മളെ വിസ്മയിപ്പിക്കുകയാണ്. ഈ പ്രതിഭയുടെ കഴിവുകളെ ചൂഷണം ചെയ്യുന്ന കഥാപാത്രങ്ങൾ ഇപ്പോൾ ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട് എന്ന് തന്നെ പറയണം. അങ്ങനെ ഇന്ദ്രൻസ് എന്ന ഈ ഗംഭീര നടൻ അർഹിച്ച അംഗീകാരവും കഴിഞ്ഞ ദിവസം അദ്ദേഹത്തെ തേടിയെത്തി. ആളൊരുക്കം എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ് ഇന്ദ്രൻസിന്റെ തേടിയെത്തി. മത്സരിക്കാൻ ഒപ്പമുണ്ടായിരുന്നവരെ എല്ലാം കാതങ്ങൾ പിന്നിലാക്കിയാണ് അദ്ദേഹം ഈ പുരസ്‍കാരം നേടിയെടുത്തത്. ഇപ്പോഴിതാ അദ്ദേഹത്തിന് അവാർഡ് നേടി കൊടുത്ത ആളൊരുക്കം എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തു വന്നിരിക്കുകയാണ്. ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ ഇപ്പോൾ ഈ ടീസറിന് നൽകുന്നത് എന്ന് പറയാം.
ജോളിവൂഡ് ഫിലിമ്സിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തത് നവാഗതനായ വി സി അഭിലാഷ് ആണ്. പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ഈ ചിത്രത്തിലൂടെ അനശ്വരമാക്കിയത്. സാംലാൽ പി തോമസ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് റോണി റാഫേൽ ആണ്. വിഷ്ണു കല്യാണി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം സ്വന്തം മകനെ അന്വേഷിച്ച അലയുന്ന ഒരു അച്ഛന്റെ കഥയാണ് നമ്മളോട് പറയുന്നത്. ഇന്ദ്രൻസിനു പുറമെ ശ്രീകാന്ത് മേനോൻ, വിഷ്ണു അഗസ്ത്യ, അലിയാർ , സീതാബാല , ബേബി ത്രയ, ഷാജി ജോൺ, സജിത്ത് നമ്പ്യാർ , ബെന്നി തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം തീയേറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.