കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ആഭ്യന്തര ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ് ആയ സയ്ദ് മുഷ്‌താഖ് അലി ട്രോഫിയുടെ പുതിയ സീസൺ സമാപിച്ചത്. ബറോഡയെ ഫൈനലിൽ തോൽപ്പിച്ചു കൊണ്ട് തമിഴ് നാട് ക്രിക്കറ്റ് ടീം തങ്ങളുടെ രണ്ടാം കിരീടമാണ് നേടിയത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിൽ ഈ നേട്ടം രണ്ടാം തവണയും സ്വന്തമാക്കിയ തമിഴ് നാട് ടീമിന്റെ സന്തോഷ പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. തമിഴ് നാട് ടീം ഡ്രസിങ് റൂമിൽ, ടീമിലെ മുഴുവൻ താരങ്ങളും അണിനിരന്നു കൊണ്ട് വിജയ് ചിത്രമായ മാസ്റ്ററിലെ സൂപ്പർ ഹിറ്റ് ഗാനമായ വാത്തി കമിങ്ങിനു ചുവടു വെക്കുന്ന വീഡിയോയാണ് ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കുന്നതു. നായകൻ ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിൽ ടീമംഗങ്ങൾ വിജയ്‌യുടെ നൃത്ത ചുവടു അനുകരിക്കുന്ന വീഡിയോ വിജയ് ആരാധകരും ആഘോഷത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.
സൂപ്പർ ഹിറ്റായി മാറിയ മാസ്റ്റർ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 125 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുൻപ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടും തമിഴ് നാട്ടിലെ തീയേറ്ററുകളിൽ ഈ ചിത്രം നിറഞ്ഞോടുകയാണ്. വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് മലയാളിയായ മാളവിക മോഹനൻ ആണ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. അതിൽ തന്നെ ഏറ്റവും തരംഗം സൃഷ്‌ടിച്ച ഗാനമാണ് വാത്തി കമിങ് എന്ന ഫാസ്റ്റ് നമ്പർ.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.