തമിഴ് നാട്ടിൽ വലിയ ആരാധന വൃന്ദമുള്ള താരങ്ങളിൽ ഒരാളാണ് ചിമ്പു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. മാനാട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഈ വരുന്ന നവംബർ 25 നു ആണ് ലോകം മുഴുവൻ റിലീസ് ചെയ്യുക. വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികാ വേഷം ചെയ്യുന്നത്. എസ് ജെ സൂര്യ, പ്രേംജി അമരൻ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടി ചെന്നൈയിൽ വെച്ച് നടന്നു. എന്നാൽ ആ ചടങ്ങിൽ നിന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടൻ ചിമ്പു സ്റ്റേജിൽ നിന്ന് പൊട്ടിക്കരയുന്ന വീഡിയോ ആണ്. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് താനെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ ആരാധകരുടെ സ്‌നേഹവും പിന്തുണയും മാത്രമാണ് തനിക്ക് വേണ്ടതെന്നും ചിമ്പു പറയുന്നു. മാനാടിന്റെ റിലീസ് തീരുമാനിച്ചതിന് ശേഷം ചിമ്പുവിന് വധഭീഷണി നേരിടേണ്ടി വന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഈ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം വളരെ അധികം പ്രയത്‌നിച്ചിട്ടുണ്ട് എന്നും ചിമ്പു പറയുന്നു. അബ്ദുള്‍ ഖാലിഖ് എന്ന തന്റെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു ചെയ്ത ഒന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കുറച്ച് കാലമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വിഷമങ്ങളും വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നും അതെല്ലാം താൻ നേരിടുമെന്നും ചിമ്പു തന്റെ പ്രസംഗത്തിൽ പറഞ്ഞു. പക്ഷെ അതിനു വേണ്ടി തനിക്കു ആരാധകരുടെ കരുതൽ ആണ് ഇപ്പോൾ വേണ്ടതെന്നാണ് ചിമ്പു പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നത്. ഏതായാലും ആ വീഡിയോ ഇപ്പോൾ വലിയ രീതിയിലാണ് പ്രചരിക്കുന്നതു.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.