തെന്നിന്ത്യന് സൂപ്പർ നായികാ താരമായ തമന്നയുടെ ഗ്ലാമർ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇന്ന് റിലീസ് ചെയ്ത ഒരു തെലുങ്കു ചിത്രത്തിലെ വീഡിയോ സോങ് ആണ് സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നത്. പുഷ്പ എന്ന ചിത്രത്തിലെ ഗ്ലാമർ നൃത്തവുമായി പ്രശസ്ത നടി സാമന്ത യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചതിനു പിന്നാലെ ആണ് ഇപ്പോൾ തമന്നയും തന്റെ ഗ്ലാമർ നൃത്തം കൊണ്ട് ആരാധകരുടെ മനസ്സിൽ തീ കോരിയിടുന്നത്. ഘാനി എന്ന തെലുങ്കു ചിത്രത്തിന് വേണ്ടിയാണു തമന്ന ത്രസിപ്പിക്കുന്ന തരത്തിൽ ഗ്ലാമർ ലുക്കിൽ നൃത്തം ചെയ്യുന്നത്. കൊടുത്തെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോൾ അതിന്റെ ഫുൾ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്.
ഹാരിക നാരായൺ പാടിയ ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. രംജോഗയ്യ ശാസ്ത്രി ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. നേരത്തെ വന്ന ലിറിക്കൽ വീഡിയോക്ക് ഒപ്പം ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ കൂടി ഉൾപ്പെടുത്തിയിരുന്നു. പ്രശസ്ത തെലുങ്കു താരം വരുൺ തേജ് നായകനായി എത്തുന്ന ഈ ചിത്രം ബോക്സിങ് അടിസ്ഥാനമാക്കി ഒരുക്കിയ ഒരു സ്പോർട്സ് ഡ്രാമ ആണ്. കിരൺ കൊറപറ്റി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റിനൈസ്സൻസ് പിക്ചേഴ്സ്, അല്ലു ബോബി കമ്പനി എന്നിവയുടെ ബാനറിൽ സിദ്ധു മുദ്ദ, അല്ലു ബോബി എന്നിവരാണ്. ജഗപതി ബാബു, സെയീ മഞ്ജരേക്കർ, സുനിൽ ഷെട്ടി, ഉപേന്ദ്ര, നവീൻ ചന്ദ്ര, നദിയ, നരേഷ്, തനിക്കെല്ലാ ഭരണി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.