പ്രശസ്ത ഗായകൻ ബാദ്ഷയുടെ പുതിയ മ്യൂസിക് ആൽബം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തബാഹി എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം സോങ് റെട്രോപാണ്ട എന്ന ആൽബത്തിന്റെ ആദ്യ ഭാഗത്തിലെ ഗാനമാണ്. പ്രശസ്ത നടി തമന്ന ഭാട്ടിയ ആണ് ഈ ഗാനത്തിൽ ബാദ്ഷക്കൊപ്പം ആടി പാടുന്നത്. ഗ്ലാമറസ് ആയി എത്തിയിരിക്കുന്ന തമന്നയുടെ നൃത്തവും ലുക്കും ഒരുപോലെ ശ്രദ്ധ നേടുന്നുണ്ട്. ബാദ്ഷ പാടിയ ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ഹിറ്റൻ ആണ്. ബാദ്ഷ തന്നെ വരികൾ രചിച്ചിരിക്കുന്നു ഈ ഗാനം വലിയ രീതിയിൽ ആണ് ശ്രദ്ധ നേടുന്നത്. ബാദ്ഷയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഏകദേശം ഇരുപത്തിമൂന്നു ലക്ഷം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. വളരെ കളർഫുൾ ആയും വലിയ കാൻവാസിലും ആണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ഇപ്പോൾ കൈ നിറയെ തെലുങ്കു, ഹിന്ദി ചിത്രങ്ങളും ആയി തിരക്കിലാണ് തമന്ന എന്ന താരസുന്ദരി. ഖനി, ഗുർത്തുണ്ട സീതാകാലം, എഫ് 3 , ദാറ്റ് ഈസ് മഹാലക്ഷ്മി, ഭോല ശങ്കർ എന്നിവയാണ് തമന്ന തെലുങ്കിൽ ചെയ്യുന്നതും ചെയ്തു തീർത്തതുമായ ചിത്രങ്ങൾ എങ്കിൽ, ബോലേ ചൂടിയാൻ, പ്ലാൻ എ പ്ലാൻ ബി എന്നിവയാണ് തമന്ന ഹിന്ദിയിൽ ചെയ്യുന്ന ചിത്രങ്ങൾ. കഴിഞ്ഞ വര്ഷം തമിഴ്, തെലുങ്ക് ഭാഷകളിൽ ആയി ലവൻത് ഔർ, നവംബർ സ്റ്റോറി എന്നീ വെബ് സീരീസുകളും തമന്ന ചെയ്തിരുന്നു. ഖനി എന്ന തെലുങ്കു ചിത്രത്തിൽ സ്പെഷ്യൽ ഐറ്റം സോങ്ങുമായി ആണ് തമന്ന എത്താൻ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.