ഇന്ത്യൻ സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് തമന്ന. തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2005 ൽ പുറത്തിറങ്ങിയ ചാന്ദ് സാ റോഷൻ ഷെഹ്‌രാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. അയൺ, പയ്യ എന്ന ചിത്രങ്ങളിലൂടെയാണ് താരം തമിഴ് സിനിമ ലോകത്ത് വഴിത്തിരിവ് സൃഷ്ട്ടിച്ചത്. വിശാൽ ചിത്രമായ ആക്ഷൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര് 4 ന് ആയിരുന്നു നടി തമന്നയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം പുറത്തുവന്നത്. താരം ഇത്രെയും നാൾ കൊറെന്റിനിൽ ഇരിക്കുകയും കഴിഞ്ഞ ദിവസമാണ് നെഗറ്റീവ് ആണെന് തെളിഞ്ഞത്. കൊറോണ വൈറസ് ബാധിച്ചതിന് ശേഷം ശരീരം എങ്ങനെ സംരക്ഷിക്കണം എന്ന് അറിയിച്ചുകൊണ്ട് തമന്നയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കൊറോണ വന്നതിന് ശേഷം കൃത്യമായ ശരീര വ്യായാമമാണ് ആരോഗ്യത്തിന് നല്ലതെന്ന് താരം സൂചിപ്പിച്ചിരിക്കുകയാണ്. ശരീരത്തിന് സഹിക്കാൻ കഴിയുന്നടത്തോളം വ്യായാമം ചെയ്ത് പഴയ അവസ്ഥയിലേക്ക് എത്താൻ ശ്രമിക്കുക എന്നാണ് തമന്ന പറഞ്ഞിരിക്കുന്നത്. തമന്നയുടെ മാതാപിതാക്കൾക്ക് ആദ്യം കോവിഡ് പോസിറ്റീവ് ആയിരുന്നു, താരം ആ സമയത്തു മാറി താമസിക്കുകയായിരുന്നു. ഹൈദരാബാദിൽ വെബ് സീരിസിന്റെ ഷൂട്ടിംഗ് ഇടയിലാണ് കോവിഡ് ലക്ഷങ്ങൾ തമന്നയ്ക്ക് കണ്ട് തുടങ്ങിയത്. അടുത്തുള്ള ആശുപത്രിയിൽ ടെസ്റ്റ് ചെയ്യുകയും ഹോം കൊറെന്റിനിൽ താരം പോവുകയായിരുന്നു. തന്റെ പേടി മാതാപിതാക്കളുടെ കാര്യത്തിൽ ആയിരുന്നു എന്നും അവരെ കാര്യമായി ബാധിച്ചില്ലയെന്നും ഓരോരുത്തരുടെ ശരീരത്തിൽ വ്യത്യസ്തമായാണ് ബാധിക്കുന്നതെന്ന് എന്ന് തമന്ന വ്യക്തമാക്കി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.