‘അങ്കമാലി ഡയറീസ്’ എന്ന ചിത്രം സിനിമാലോകത്തിന് സംഭാവന ചെയ്ത താരമായ ആന്റണി വർഗീസ് നായകനായെത്തുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറങ്ങി. ടൊവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. സസ്പെൻസുകൾ ഒളിപ്പിച്ച് സിനിമാപ്രേമികൾക്ക് ഏറെ ആകാംക്ഷ ഉയർത്തുന്ന രീതിയിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന്റെ പശ്ചാത്തലത്തില് ഒരുങ്ങുന്ന ചിത്രത്തിൽ ഒറ്റ രാത്രിയില് നടക്കുന്ന സംഭവങ്ങളും തുടര്ന്നുള്ള പ്രശ്നങ്ങളുമാണ് പറയുന്നത്.
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീപ് കുര്യനാണ്.
സംവിധായകന് ബി ഉണ്ണിക്കൃഷ്ണൻ ആദ്യമായി നിർമ്മാതാവിന്റെ വേഷം അണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുതുമുഖമായിരിക്കും ചിത്രത്തിലെ നായിക എന്നാണ് സൂചന. വിനായകന്, ചെമ്പന് വിനോദ്, അങ്കമാലി ഡയറീസില് അഭിനയിച്ച ടിറ്റോ വില്സണ് എന്നിവരും ചിത്രത്തില് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ആന്റണി വർഗീസ്. ആന്റണി അവതരിപ്പിച്ച ‘പെപ്പെ’ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തുടർന്ന് ആന്റണിയെത്തേടി നിരവധി ഓഫറുകള് എത്തിയിരുന്നുവെങ്കിലും മികച്ച അവസരത്തിനായി കാത്തിരുന്ന താരം ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള പ്രതീക്ഷകളും ഏറുകയാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.