ഈ വർഷത്തെ സൂപ്പർ വിജയങ്ങളിലൊന്നായി ഇതിനോടകം മാറികഴിഞ്ഞ ചിത്രമാണ് പ്രശസ്ത സംവിധായകനായ സച്ചി രചിച്ചു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം നിർമ്മിച്ചത് പ്രശസ്ത സംവിധായകൻ രഞ്ജിത്താണ്. അദ്ദേഹം ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു വേഷമവതരിപ്പിച്ചിട്ടുമുണ്ട്. ഈ ചിത്രത്തിന്റെ കഥയും അവതരണ ശൈലിയും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സംഗീതവുമുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ഇതിലേക്ക് പ്രേക്ഷകരെയാകർഷിച്ചെങ്കിലും അതിനൊപ്പം തന്നെ പ്രാധാന്യമര്ഹിക്കുന്നയൊന്നാണ് ഇതിലെ മേക് അപ്പും. പ്രശസ്ത മേക് അപ് മാൻ ആയ നരസിംഹ സ്വാമിയുടെ വിദഗ്ദ്ധ കരങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗംഭീര മേക് ഓവറിനു പിന്നിൽ. ഇപ്പോൾ ഇതിലെ അഭിനേതാക്കൾക്ക് വേണ്ടി മാരത്തൺ മേക് അപ് ഇടുന്ന സ്വാമിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. കേന്ദ്ര കഥാപാത്രങ്ങളായ കോശിയെ അവതരിപ്പിച്ച പൃഥ്വിരാജിനും അയ്യപ്പൻ നായരെ അവതരിപ്പിച്ച ബിജു മേനോനും മാത്രമല്ല, ചിത്രത്തിലെ ഓരോ ചെറിയ വേഷവും ചെയ്ത നടീനടന്മാർക്കു വേണ്ടിയും മേക് അപ് ചെയ്തത് സ്വാമിയായിരുന്നു.
ആട് 2, കുമ്പളങ്ങി നൈറ്റ്‌സ്, ട്രാൻസ്, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും അന്നയും റസൂലും, വരത്തൻ, ലുസിഫെർ തുടങ്ങിയ ചിത്രങ്ങളിലും പല കഥാപാത്രങ്ങൾക്കായി നരസിംഹ സ്വാമി മേക് അപ് ഒരുക്കിയിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളാണ് ഫഹദ് ഫാസിലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മാലിക്.
രഞ്ജിത്ത്, സാബുമോൻ, അനിൽ നെടുമങ്ങാട്, അനു മോഹൻ, അലൻസിയർ, ഷാജു, അന്നാ രാജൻ, ഗൗരി നന്ദ, ബിജു മേനോൻ, പൃഥ്വിരാജ് തുടങ്ങി എല്ലാവർക്കും തുടരെ തുടരെ മേക് അപ് ഇടുന്ന സ്വാമിയെ ഈ വീഡിയോയിൽ കാണാം. അട്ടപ്പാടി പശ്ചാത്തലമാക്കി കഥ പറഞ്ഞ ഈ ചിത്രത്തിൽ പൃഥ്വിരാജ് ഒരു റിട്ടയേർഡ് ഹവിൽദാർ ആയാണ് എത്തിയത് എങ്കിൽ ബിജു മേനോൻ എത്തിയത് പോലീസ് സബ് ഇൻസ്പെക്ടറായാണ്. സച്ചി ഒരുക്കിയ ആദ്യ ചിത്രമായ അനാർക്കലിയിലും ഇവർ രണ്ടുപേരുമാണ് കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.