പ്രശസ്ത ബോളിവുഡ് യുവ താരമായിരുന്ന സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ മാസമാണ് സ്വയം ജീവനൊടുക്കിയത്. അദ്ദേഹത്തിന്റെ മരണം വലിയ ഞെട്ടലാണ് ബോളിവുഡിനും അതുപോലെ ഇൻഡ്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾക്കും സമ്മാനിച്ചത്. സുശാന്തിന്റെ മരണം വലിയ ചർച്ചയായി മാറുകയും അതോടൊപ്പം ബോളിവുഡിൽ വലിയ വിവാദങ്ങൾക്കു തിരി കൊളുത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ഉത്തരവാദികൾ എന്ന നിലയിൽ പല പ്രമുഖ ബോളിവുഡ് സംവിധായകരുടേയും താരങ്ങളുടേയും നിര്മ്മാതാക്കളുടേയുമെല്ലാം പേരുകൾ ഉയർന്നു വരികയും ചിലരെയൊക്കെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഏതായാലും മരണത്തിനു ശേഷം സുശാന്ത് ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ സുശാന്ത് സിങ് രാജ്പുത് നായകനായി അഭിനയിച്ച അവസാന ചിത്രം റിലീസിനൊരുങ്ങുകയാണ്. ദിൽ ബെച്ചാര എന്ന ആ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു.
ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന ജോൺ ഗ്രീനിന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുകേഷ് ചാബ്ര ആണ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡിസ്‌നി ഹോട് സ്റ്റാർ വഴി ഓൺലൈൻ റിലീസ് ആയാവും എത്തുക. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സേതുവും എഡിറ്റ് ചെയ്തിരിക്കുന്നത് ആരിഫ് ഷെയ്ക്കുമാണ്. സഞ്ജന സംഘി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ സെയ്ഫ് അലി ഖാനും അഭിനയിച്ചിട്ടുണ്ട്. കിസി, മാനി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ഒരു പ്രണയ ചിത്രമായാണ് ദിൽ ബെച്ചാര ഒരുക്കിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.