തെന്നിന്ത്യൻ സിനിമാ പ്രേമികളും സൂര്യ ആരാധകരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ്, സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷകളോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. ഈ ചിത്രം അതിന്റെ ജോലികളുടെ പ്രാരംഭ ഘട്ടത്തിലാണെന്നും, അതിന്റെ ഭാഗമായി തങ്ങൾ 2 ദിവസത്തെ ടെസ്റ്റ് ഷൂട്ട് നടത്തി നോക്കിയെന്നും ബിഹൈൻഡ് വുഡ്‌സ് അവാർഡ്‌സ് വേദിയിൽ പുരസ്‍കാരം സ്വീകരിക്കാൻ എത്തിയപ്പോൾ വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ജന്മദിനമാഘോഷിച്ച സൂര്യക്ക് ആശംസകൾ നേർന്നു കൊണ്ട് ആ ടെസ്റ്റ് ഷൂട്ട് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു മിനിറ്റും നാല് സെക്കന്റും ദൈര്‍ഘ്യമുള്ള ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രണ്ട് ജെല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങി സൂര്യ ഇപ്പോൾ പരിശീലനം നടത്തുകയാണ്. കാളയുമായുള്ള സംഘട്ടനങ്ങൾ പരിചയമാകുന്നതിനായി ആണ് ഈ പരിശീലനം. തന്റെ വീട്ടിൽ നിർത്തിയാണ് സൂര്യ ആ കാളകളെ പരിപാലിക്കുന്നതും, അതുപോലെ ജെല്ലിക്കെട്ടിൽ പരിചയസമ്പന്നരായ ആളുകളുടെ സഹായത്തോടെ പരിശീലിക്കുന്നതുമെന്നും വെട്രിമാരൻ വെളിപ്പെടുത്തിയിരുന്നു. വെട്രിമാരൻ ഒരുക്കിയ അസുരൻ, കർണ്ണൻ തുടങ്ങി ഒട്ടേറെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച കലൈപുലി എസ് താണു ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കാൻ പോകുന്നത്. ജെല്ലിക്കെട്ട് പശ്ചാത്തലമായ, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നതെന്നും വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ബാല സംവിധാനം ചെയ്യുന്ന വണങ്കാന്‍ എന്ന ചിത്രമാണ് സൂര്യ ചെയ്തു കൊണ്ടിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.