[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൗസ്ഫുൾ ഷോകളുമായി ഫഹദ് ഫാസിലിന്റെ മലയൻ കുഞ്ഞ്; വിജയം ആഘോഷിച്ച് താരം; വീഡിയോ കാണാം

തന്റെ ഏറ്റവും പുതിയ ചിത്രമായ മലയൻ കുഞ്ഞ് നേടുന്ന വിജയം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഫഹദ് ഫാസിൽ. ഫഹദിന്റെ അച്ഛനും പ്രശസ്ത സംവിധായകനുമായ ഫാസിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ വിജയം ഫഹദ് ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത്, സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ടേക്ക് ഓഫ്, മാലിക്, സീ യു സൂൺ എന്നിവയൊരുക്കിയ മഹേഷ് നാരായണൻ ആണ്. അദ്ദേഹം ആദ്യമായി ഛായാഗ്രഹണവും നിർവഹിച്ച ഈ ചിത്രം ഒരു സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവു മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയ മലയൻ കുഞ്ഞ്, പ്രേക്ഷകരുടെ ഇടയിൽ നിന്നും നിരൂപകരുടെ ഇടയിൽ നിന്നും വലിയ കയ്യടിയാണ് നേടുന്നത്. ഫഹദിന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്.

https://youtube.com/shorts/bJ3KLxyRfJU

അനികുട്ടൻ എന്ന കഥാപാത്രമായി ഫഹദ് കാഴ്ചവെച്ചിരിക്കുന്നത് മനോഹരമായ പ്രകടനമാണ്. കഥാപാത്രമായി തിരശീലയിൽ ജീവിക്കുന്ന ഫഹദ് മാജിക് ആണ് ഈ ചിത്രവും നമ്മുക്ക് തരുന്നത്. അതുപോലെ തന്നെ ഉരുൾ പൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന അനികുട്ടന്റെ അതിജീവനം ചിത്രീകരിച്ചിരിക്കുന്നതും ഗംഭീരമായാണ്. ക്യാമറ വർക്ക്, കലാസംവിധാനം, എഡിറ്റിംഗ് എന്നിവയെല്ലാം മികച്ചു നിന്നതോടെ ഈ ചിത്രം സാങ്കേതികമായി വലിയ നിലവാരമാണ് പുലർത്തുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ് മലയൻ കുഞ്ഞിന്റെ മറ്റൊരു ഹൈലൈറ്റ്. അദ്ദേഹമൊരുക്കിയ ഗാനങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ഏതായാലും മലയാള സിനിമ പ്രേമികൾക്ക് മുൻപ് കിട്ടാത്ത ഒരു സിനിമാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

24 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.