‘അമ്മ മഴവിൽ ഷോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ എല്ലാം തന്നെ താരമായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്നലെ തിരുവനതപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി പ്രേക്ഷകരാണ് ഒഴുകിയെത്തിയത്. വർഷങ്ങൾക്ക് ശേഷം എത്തുന്ന ഷോ ആയത് കൊണ്ട് തന്നെ ആരാധകരെല്ലാം വലിയ ആവേശത്തിലായിരുന്നു. മോഹൻലാലും മമ്മൂട്ടിയും തുടങ്ങി പുത്തൻ താരങ്ങൾ വരെ അണിനിരന്നപ്പോൾ അതൊരു പുതിയ അനുഭവമായി തീർന്നു. മഴയിലും ചോരാത്ത ആവേശമായി മാറുകയായിരുന്നു പ്രേക്ഷകരും. പരിപാടിയുടെ പ്രേക്ഷകനായി താനും എത്തുമെന്ന് തമിഴ് സൂപ്പർ താരം സൂര്യയും പറഞ്ഞതോടെ വലിയ ആവേശമായി അത് മാറി.
ഇന്നലെ ഉച്ചയോട് കൂടി സൂര്യ തിരുവനതപുരത്ത് എത്തിയ സൂര്യയെ സ്വീകരിക്കാൻ വലിയ ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു. ‘അമ്മ സ്റ്റേജ് ഷോയിലേക്ക് സൂര്യയെ സ്വാഗതം ചെയ്യാം ‘അമ്മ ഭാരവാഹി കൂടിയായ നടൻ ദേവനും എത്തി. സൂര്യ മറ്റ് താരങ്ങളോടൊപ്പമാണ് അഞ്ച് മണിക്കൂറോളം നീണ്ട സ്റ്റേജ് ഷോ ആസ്വദിച്ചത്. തുടർന്ന് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് സൂര്യയെ വേദിയിലേക്ക് ആനയിക്കുകയായിരുന്നു. വേദിയിലെത്തിയ സൂര്യ മമ്മൂട്ടിയോട് സൗന്ദര്യ രഹസ്യം ആരാഞ്ഞു. വളരെ രസകരമായ നർമ്മ സംഭാഷണങ്ങളാണ് ഇരുവരും തമ്മിൽ ഉണ്ടായത്. മമ്മൂട്ടിയുടെ കാൽതൊട്ട് അനുഗ്രഹവും വാങ്ങാൻ സൂര്യ മറന്നില്ല. ഇന്നലെയായിരുന്നു മമ്മൂട്ടിയുടേയും ഭാര്യ സുല്ഫിത്തിന്റെയും വിവാഹ വാർഷികം ഇരുവർക്കും ആശംസകളും സൂര്യ നേരുകയുണ്ടായി.മമ്മൂട്ടിയുടേയും സൂര്യയുടെയും ആരാധകർക്ക് ആവേശമാകുന്നു കാഴ്ചകളായിരുന്നു ഇത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.