മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങൾ ഇത്രയും മനോഹരമായി ചെയ്യുന്ന നടൻ ഒരുപക്ഷേ മലയാള സിനിമയിൽ ഉണ്ടാവില്ല. ഒരിടവേളയ്ക്ക് ശേഷം താരം വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങളുടെ പോസ്റ്റർ വൈറലാകുന്നത് പോലെ ഇപ്പോൾ സുരേഷ് ഗോപിയുടെ മക്കളുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവരുടെ ഓണം സ്‌പെഷ്യൽ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
വേദികളുടെ ഓണം കളക്ഷന് വേണ്ടിയാണ് താരപുത്രിമാർ മോഡലുകളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേദികയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ ആദ്യം പുറത്തിറങ്ങിയത്. സാരി ലുക്കിൽ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സുരേഷ് ഗോപിയ്ക്ക് 4 മക്കളാണ് ഉള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മറ്റ് രണ്ട് ആൺമക്കൾ. ഗോകുൽ സുരേഷ് ഇപ്പോൾ മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. വളരെ കുറച്ചു ചിത്രങ്ങൾ മാത്രം അഭിനയിച്ചിട്ടുള്ള ഗോകുൽ സുരേഷിന് അച്ഛന്റെ മാനറിസവും രൂപ സാദൃശ്യവും കിട്ടിയിട്ടുണ്ട് എന്നാണ് സിനിമ പ്രേമികൾ വിലയിരുത്തിയിരിക്കുന്നത്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലാണ് സിനിമ പ്രേമികളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം. ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
ഫോട്ടോ കടപ്പാട്: vedhikafashion
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.