ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ ഒരുക്കുന്ന ഈ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. ആന്റണി എന്ന് പേരുള്ള മറ്റൊരു ശ്കതമായ കഥാപാത്രമായി രഞ്ജി പണിക്കരും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഒരു ആക്ഷൻ ഫാമിലി ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ മീശ പിരിച്ച മാസ്സ് സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനൊപ്പമിതാ സോഷ്യൽ മീഡിയയിൽ ഒരു ലൊക്കേഷൻ വീഡിയോ കൂടി തരംഗമാകുകയാണ്. തമ്പാൻ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ സുരേഷ് ഗോപി സെറ്റിൽ വന്നിറങ്ങുന്നതും അതുപോലെ ചിത്രത്തിലെ ഒരു മാസ്സ് രംഗത്തിന്റെ ഷൂട്ടിങ്ങുമാണ് ആ വീഡിയോയിലുള്ളതു. ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും എന്ന ഡയലോഗോട് കൂടിയാണ് ഈ വീഡിയോ ആരാധകർ പ്രചരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ ജന്മദിനം പ്രമാണിച്ചു മാസങ്ങൾക്കു മുൻപേ പുറത്തു വിട്ട ഇതിന്റെ ആദ്യ ടീസറിലെ സുരേഷ് ഗോപിയുടെ ഡയലോഗാണത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ ഡേവിഡ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി എന്നിവരും അഭിനയിക്കുന്നുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വീഡിയോ കടപ്പാട്: canchannelmedia
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.