ഓച്ചിറയില് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ അവരുടെ വീട്ടിൽ അവർക്കു സഹായവുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടനും രാജ്യ സഭാ എം പിയും ആയ സുരേഷ് ഗോപി ആണ്. സംഭവത്തില് പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി ആരോപിച്ചു. മാത്രമല്ല സംഭവത്തില് എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കുണ്ട് എന്നും അവരിൽ നിന്ന് മറുപടി ലഭിക്കുന്നതുവരെ പെണ്കുട്ടിയുടെ വീട്ടില് തുടരുമെന്നും അദ്ദേഹം അറിയിച്ചു. സുരേഷ് ഗോപി പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ ഉള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയി കഴിഞ്ഞു.
ഇന്നലെ രാവിലെയാണ് പെണ്കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന് സുരേഷ് ഗോപി അവിടെ എത്തിച്ചേർന്നത്. മാധ്യമങ്ങളോട് സംസാരിക്കാൻ ആദ്യം അദ്ദേഹം തയ്യറായില്ല എങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ടു ആശ്വസിപ്പിച്ചതിനു ശേഷം അദ്ദേഹം മാധ്യങ്ങളെ കണ്ടു. സംഭവം നടന്ന് ദിവസങ്ങള് കഴിഞ്ഞിട്ടും സര്ക്കാര് എന്ത് നടപടി സ്വീകരിച്ചു എന്നും മൂക്കിന് താഴെ ഇത്തരത്തിലൊരു സംഭവം നടന്നിട്ടും നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകള് എന്തുകൊണ്ട് വിഷയത്തില് ഇടപെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.അവിടെ വെച്ച് തന്നെ പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ സുരേഷ് ഗോപി ഫോണിൽ വിളിക്കുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്.പെണ്കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. ഈ കാര്യത്തിൽ എന്ത് നടപടിയെടുക്കുമെന്ന് പൊലീസോ കലക്ടറോ ആരെങ്കിലും മറുപടി നല്കണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.