മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളായ ഭാമ ഇന്നാണ് വിവാഹിതയായത്. അരുൺ ജഗദീഷ് എന്ന ദുബായ് ബിസിനസ്സ്കാരനെ ആണ് ഭാമ വിവാഹം കഴിച്ചിരുന്നത്. ഈ മാസം തന്നെയായിരുന്നു ഭാമയുടെ വിവാഹ നിശ്ചയവും. ഇന്ന് രാവിലെ ഒമ്പതിനും ഒൻപതു മുപ്പതിനും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ കോട്ടയം, കോടിമാതയിലുള്ള ദി വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ഭാമയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിൽ സിനിമ രംഗത്ത് നിന്നു ഭാമയുടെ ആദ്യ നായകൻ വിനു മോഹനും കുടുംബവുമുൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു. എങ്കിലും ഏവരുടെയും ശ്രദ്ധ നേടിയത് സൂപ്പർ സ്റ്റാർ സുരേസ് ഗോപിയാണ്.
ചടങ്ങിൽ സംബന്ധിച്ച സുരേഷ് ഗോപി വധൂവരന്മാരെ സ്റ്റേജിൽ കയറി കെട്ടിപ്പിടിച്ചു തലയിൽ കൈ വെച്ചനുഗ്രഹിച്ചു. അതിന്റെ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനായ അരുൺ ജഗദീഷ് ഇപ്പോൾ കൊച്ചിയിൽ ആണ് താമസിക്കുന്നതു. അന്തരിച്ചു പോയ ഇതിഹാസ ചലച്ചിത്രകാരൻ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വിനു മോഹന്റെ നായികാ വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിലരങ്ങേറ്റം കുറിച്ച ഭാമ പിന്നീട് കന്നഡ, തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട്. സിനിമക്ക് വേണ്ടി ഭാമ എന്ന പേരു സ്വീകരിച്ച ഈ നടിയുടെ യഥാർത്ഥ പേര് രേഖിത എന്നാണ്. അൻപതിൽ അധികം സിനിമയിലഭിനയിച്ചിട്ടുള്ള ഭാമ അവസാനമഭിനയിച്ചു റീലീസ് ചെയ്ത മലയാള ചിത്രം മൂന്ന് വർഷം മുമ്പിറങ്ങിയ മറുപടി എന്ന സിനിമയാണ്. ഏതായാലും ഭാമയുടെ വിവാഹ ഫോട്ടോകൾ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.