ലോകം മുഴുവനുമുള്ള രജനികാന്ത് ആരാധകർ കാത്തിരുന്ന കാല ടീസർ ഇന്നലെ രാത്രി റിലീസ് ചെയ്തു. ഇന്ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യും എന്നാണ് ആദ്യ അറിയിച്ചിരുന്നതെങ്കിലും, സർപ്രൈസ് ആയി ഇന്നലെ രാത്രി 12 മണിയോടെ തന്നെ ടീസർ റിലീസ് ചെയ്യുകയായിരുന്നു. കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് ആണ്.
ഗ്യാങ്സ്റ്റർ ഫിലിം ആയി ഒരുക്കിയിരിക്കുന്ന കാലായിൽ ടൈറ്റിൽ കഥാപാത്രമായ കരിങ്കാലനെയാണ് രജനികാന്ത് അവതരിപ്പിക്കുന്നതു. ടീസർ മുഴുവൻ രജനികാന്തിന്റെ മാസ്സ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമാണ്. ഗംഭീര പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ തലൈവരെ സ്‌ക്രീനിൽ കാണുന്ന നിമിഷം മുതൽ ആവേശത്തിലാണ് ആരാധകർ.
ഓരോ പ്രേക്ഷകനും രോമാഞ്ചം കൊള്ളുന്ന രീതിയിൽ ആണ് ടീസറിലെ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം ആരാധകർ പ്രതീക്ഷിക്കുന്ന പോലെ പക്കാ മാസ്സ് എന്റർറ്റെയിനെർ ആയിരിക്കുമെന്ന സൂചനയാണ് ടീസർ തരുന്നത്. രജനികാന്തിനൊപ്പം നാനാപടേക്കർ, ഹുമ ഖുറേഷി, സമുദ്രക്കനി, അഞ്ജലി പാട്ടീൽ, സമ്പത് രാജ്, സുകന്യ, ഈശ്വരി റാവു , രവി കാലേ, സായാജി ഷിൻഡെ, പങ്കജ് ത്രിപാഠി, അരവിന്ദ് ആകാശ്, സാക്ഷി അഗർവാൾ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
പാ രഞ്ജിത് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് മുരളി ജി ആണ്. ഈ വരുന്ന ഏപ്രിൽ 27 നു കാല ലോകമെമ്പാടും പ്രദർശനത്തിന് എത്തും. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.