സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.
ഡാർക്ക് ഹ്യൂമറിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തീയേറ്ററിൽ കയ്യടി നേടുന്ന ഈ ചിത്രത്തിലെ സൈക്കോ എന്ന ഗാനവും ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. അങ്കിത് മേനോൻ മ്യൂസിക് നൽകിയ ഗാനം ആലപിചിരിക്കുന്നത് മെൽവിൻ ആണ്. നായകനായ സുരാജിന്റെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നാണ് ഈ ചിത്രത്തിൽ ബിനു എന്ന കഥാപാത്രമായി അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ കോമ്പിനേഷന് വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്, അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നുണ്ട്.
വെക്കേഷന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട ചോയ്‌സ് ആയി ഈ ചിത്രം മാറുന്നത് കൊണ്ട് തന്നെ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് എക്സ്ട്രാ ഡീസന്റ് അഥവാ ഇഡി കാഴ്ച വെക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.