ബോളിവുഡ് താരസുന്ദരിയായ സണ്ണി ലിയോണി തമിഴിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുക്കിയ ഓ മൈ ഗോസ്റ്റിന്റെ ടീസർ ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. സണ്ണി ലിയോണിയുടെ ഗ്ലാമർ തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് സണ്ണി ലിയോണിയെ ഈ ടീസറിൽ കാണാൻ സാധിക്കുക. ഗ്ലാമർ ലുക്കിന് പുറമെ, കിടിലൻ ആക്ഷനും പഞ്ച് ഡയലോഗുകളും പറയുന്ന സണ്ണി ലിയോണി ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. സണ്ണി ലിയോണിക്കൊപ്പം സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ആർ യുവാൻ ആണ്. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഡി വീരശക്തി, കെ ശശികുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജാവേദ് റിയാസ് ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി പശ്‌ചാത്തല സംഗീതമൊരുക്കിയത് ധരൻ കുമാറാണ്. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അരുൾ ഇ സിദ്ധാർഥാണ്. വോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ടീസർ ഇതിനോടകം ഏഴ് ലക്ഷത്തോളം കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഗ്ലാമർ നായികമാരിലൊരാളാണ്. തമിഴിൽ ഇതിനു മുൻപും അഭിനയിച്ചിട്ടുള്ള സണ്ണി ലിയോണിക് അവിടെ വലിയ ആരാധകവൃന്ദമാണുള്ളത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.