ബോളിവുഡ് സൂപ്പർ നായികയായ സണ്ണി ലിയോണി ആക്ഷൻ റോളിൽ എത്തുന്ന ഏറ്റവും പുതിയ വെബ് സീരിസ് ആണ് അനാമിക. ഇതിനു മുൻപും ആക്ഷൻ റോളുകളിൽ തിളങ്ങിയിട്ടുള്ള സണ്ണി ലിയോണി അഭിനയിച്ച ആക്ഷൻ സീരീസുകൾ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഇപ്പോൾ സണ്ണി ലിയോണി അഭിനയിച്ച ഈ ആക്ഷൻ വെബ് സീരിസ് എം എക്സ് പ്ലെയറിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മാർച്ച് പത്തിന് എം എക്സ് പ്ലെയറിൽ റിലീസ് ചെയ്ത ഈ വെബ് സീരിസിന്റെ ട്രൈലെർ നേരത്തെ വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമികയിൽ ഇന്റലിജെൻസ് ഓഫിസറായി ആണ് സണ്ണി ലിയോണി എത്തുന്നത്. പതിവായി ചെയ്യുന്ന ഗ്ലാമർ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്‌ഷൻ അവതാരത്തിലാണ് സണ്ണി ലിയോണി ഇപ്പോൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ബുള്ളറ്റ്‌സ് എന്ന എം എക്സ് പ്ലയെർ സീരിസിലും ആക്ഷൻ ചെയ്തു കൊണ്ട് സണ്ണി ലിയോണി എത്തിയിരുന്നു.
അനാമിക എന്ന ഈ സീരീസിൽ സണ്ണിക്കു ഒപ്പം സൊനാലി സെയ്ഗാൾ, രാഹുൽ ദേവ്, സമീർ സോണി, ഷെഹ്‌സാദ് ഷെയ്ഖ്, വയസ് ഖാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. 2012 ഇൽ പൂജ ഭട്ട് ഒരുക്കിയ ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണി തന്റെ ഗ്ലാമർ വേഷങ്ങളിലൂടെ ആണ് ശ്രദ്ധ നേടിയത്. പിനീട് തമിഴ്, തെലുങ്കു, കന്നഡ, മറാത്തി, ബംഗാളി, മലയാളം, ചിത്രങ്ങളിലും ഈ നടി അഭിനയിച്ചു. കരഞ്ജിത് കൗർ, രാഗിണി എം എം എസ് റിട്ടേൺസ്, വൺ മൈക്ക് സ്റ്റാൻഡ് എന്നീ വെബ് സീരീസുകളും ചെയ്തിട്ടുള്ള സണ്ണി ലിയോണി അഭിനയിച്ചു ഇനി വരാനുള്ളത് രംഗീല എന്ന മലയാള ചിത്രം, വീരമ ദേവി, ഷീറോ, ഓ മൈ ഗോസ്റ്റ് എന്നെ തമിഴ് ചിത്രങ്ങൾ, കൊക്ക കോല, ഹെലൻ എന്നീ ഹിന്ദി ചിത്രങ്ങളുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.