തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ സുന്ദർ സി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തലൈനഗരം 2. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. സരിഗമ തമിഴ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ടീസർ ഇതിനോടകം പതിനാറ് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. ആക്ഷൻ, വയലൻസ്, ഗ്ലാമർ എന്നിവക്കൊക്കെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിന്റെ ഹൈലൈറ്റ് ഇതിലെ രക്തരൂക്ഷിതമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ്. സുന്ദർ സിയെ കൂടാതെ പാലക് ലാൽവാനി, തമ്പി രാമയ്യ, ബാഹുബലി പ്രഭാകർ, ആയിര, ജൈസ് ജോസ്, വിശാൽ രാജൻ, സെരൻ രാജ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ദൊരൈ വി ഇസഡ് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
റൈറ്റ് ഐ തീയേറ്റേഴ്സിന്റെ ബാനറിൽ എസ് എം പ്രഭാകരൻ, സംവിധായകൻ ദൊരൈ വി ഇസഡ് എന്നിവർ ചേർന്നാണ് തലൈനഗരം 2 നിർമ്മിച്ചിരിക്കുന്നത്. മധു രാജ്, ആർ എസ് വെങ്കട്, എ പി വി മാരൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഇ കൃഷ്ണസ്വാമി കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിബ്രാൻ ആണ്. ആർ സുദർശൻ എഡിറ്റിംഗ് നിർവഹിച്ച ഈ സിനിമയുടെ കലാസംവിധാനം ചെയ്തിരിക്കുന്നത് എ കെ മുത്തുവും ഇതിന് സംഘട്ടന സംവിധാനം നിർവഹിച്ചത് ഡോൺ അശോകുമാണ്. ഒരിടവേളക്ക് ശേഷമാണ് സുന്ദർ സി നായകനായി ഒരു തമിഴ് ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.