റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 നാളെ ആഗോള റിലീസ് ആയി എത്തുകയാണ്. പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ആയാണ് നാളെ റിലീസ് ചെയ്യുക. ഇന്ത്യൻ സിനിമയിൽ ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം ഉണ്ടാക്കുമെന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. ഇതിനോടകം പുറത്തു വന്ന ഇതിന്റെ ടീസർ, രണ്ടു ഗാനങ്ങൾ, അതുപോലെ ഇതിന്റെ ബ്രഹ്മാണ്ഡ ട്രൈലെർ എന്നിവ വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സുൽത്താന എന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി വീശിയടിക്കുകയാണ്. റോക്കി എന്ന നായകന്റെ ചരിത്രമാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്തിരിക്കുന്നത്. മധുരകവി വരികൾ എഴുതിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രവി ബസ്‌റൂർ ആണ്. ദീപക് ബ്ലൂ, ഗോവിന്ദ് പ്രസാദ്, യോഗി ശേഖർ, മോഹൻ കൃഷ്ണ, സന്തോഷ്, വെങ്കി, സച്ചിൻ ബസ്‌റൂർ, രവി ബസ്‌റൂർ, പുനീത് രുദ്രാങ്, മനീഷ് ദിനകർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്, ശ്രീനിഥി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.