തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഢി വരുന്ന ജനുവരിയിൽ സംക്രാന്തി റിലീസായി എത്തുകയാണ്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. ഇപ്പോഴിതാ ഇതിലെ ഒരു സ്റ്റൈലിഷ് ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ബാലയ്യയും ശ്രുതി ഹാസനും ചുവട് വെക്കുന്ന ഈ ഗാനം രചിച്ചത് സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയും ആലപിച്ചത് റാം മിറിയാല, സ്നിഗ്ധ ശർമ്മ എന്നിവർ ചേർന്നുമാണ്. സംഗീത സംവിധായകൻ എസ് എസ് തമൻ ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. നേരത്തെ ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനവും റിലീസ് ചെയ്തിരുന്നു.
കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞ്, മുണ്ടുടുത്ത മാസ്സ് ലുക്കിലാണ് ഈ ചിത്രത്തിൽ ബാലകൃഷ്ണ എത്തുന്നത്. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം ബാലയ്യ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ബാലയ്യയുടെ കരിയറിലെ നൂറ്റിയേഴാം ചിത്രമാണ്. പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്. വെങ്കട്, റാം- ലക്ഷ്മൺ ടീം എന്നിവർ ഒരുക്കിയ സംഘട്ടനം ഇതിന്റെ ഹൈലൈറ്റ് ആണെന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.