നവാഗതനായ എം സി ജോസെഫ് സംവിധാനം ചെയ്ത വികൃതി എന്ന ചലച്ചിത്രം പ്രേക്ഷകരുടേയും പ്രശസ്ത നിരൂപകരുടേയുമെല്ലാം മുക്തകണ്ഠ പ്രശംസയേറ്റു വാങ്ങി കൊണ്ട് കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കൊച്ചി മെട്രോയില്‍ കിടന്നുറങ്ങിയത്തിന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നേരിടേണ്ടി വന്ന എല്‍ദോ എന്ന ബധിരനും മൂകനുമായ കഥാപാത്രത്തിന്റെ ജീവിതം ആണ് വികൃതിയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. എൽദോയുടെ കഥാപാത്രം ആയി വെള്ളിത്തിരയിൽ സുരാജ് വെഞ്ഞാറമൂട് എത്തുമ്പോൾ എൽദോയുടെ ചിത്രം എടുത്തു വ്യാജ പ്രചാരണം നടത്തിയ കഥാപാത്രം ആയി എത്തിയത് സൗബിൻ ഷാഹിർ ആണ്. ഇപ്പോഴിതാ വികൃതിയുടെ അണിയറ പ്രവർത്തകർ ഇറക്കിയ പുതിയ ടീസർ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്. സൗബിന്‍ ഷാഹിറും നായികയായ വിന്‍സി അലോഷ്യസും ആണ് പുതിയ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.
ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ടാണ് പുതിയ ടീസർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അജീഷ് പി തോമസ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സുരാജിന്റെ സംസാരശേഷിയില്ലാത്ത ഭാര്യയായി സുരഭി ലക്ഷ്മിയാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വലിയ ഒരു താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ആദ്യ ദിനം തന്നെ ഈ ചിത്രം കാണാൻ അങ്കമാലി സ്വദേശി ആയ എൽദോയും എത്തിയിരുന്നു. ചിത്രവും ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന് പ്രകടനവും ഏറെ ഇഷ്ട്ടപെട്ടെന്നും എൽദോ പറയുന്നു. ഇവർക്കൊപ്പം പ്രശസ്ത സംവിധായകൻ ആയ ലാൽ ജോസും ഈ ചിത്രത്തെ പ്രശംസിച്ചു സംസാരിച്ചിരുന്നു. എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് പ്രശസ്ത ക്യാമറാമാൻ ആൽബി ആണ്. ബിജിപാൽ സംഗീതം ഒരുക്കിയ വികൃതി എഡിറ്റ് ചെയ്തിരിക്കുന്നത് അയൂബ് ഖാൻ ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.