ദളപതി വിജയ്‌യുടെ ബീസ്റ്റ് ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ഇതിനോടകം നാല്പത്തിയേഴ് മില്യൺ വ്യൂസ് യൂട്യൂബിൽ നിന്നും നേടിയ ഈ ട്രൈലെർ ദളപതി വിജയ് ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ല പുറത്തും ഈ ട്രെയിലറിന് വലിയ സ്വീകരണം ആണ് ലഭിച്ചത്. തമിഴ്‌നാട്ടിൽ ഈ ട്രൈലെർ തീയേറ്ററുകളിൽ മുതൽ പബ്ലിക് വേദികളിൽ വരെ പ്രദർശിപ്പിച്ചു എന്ന് മാത്രമല്ല, ആ ട്രൈലെർ പ്രീമിയർ കാണാനായി ഒരു സിനിമാ റിലീസിന് എന്നതുപോലെ ആയിരകണക്കിന് ആളുകൾ ആണ് തടിച്ചു കൂടിയത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അത്രക്കും ആവേശോജ്വലമായ വരവേൽപാണ് ദളപതിയുടെ ഈ പുതിയ ചിത്രത്തിന് ആരാധകർ നൽകുന്നത്. അത്കൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യുന്ന ദിവസം തമിഴ്‌നാട്ടിൽ എന്തായിരിക്കും പൂരം എന്ന് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും.
നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഇതുവരെ പുറത്തുവന്ന് രണ്ട് പാട്ടുകളും സൂപ്പർ ട്രെൻഡിങ് ആയിരുന്നു. ആദ്യം പുറത്ത് വന്ന അറബിക് കുത്ത് 250 മില്യൺ യൂട്യൂബ് വ്യൂസ് നേടി കുതിക്കുമ്പോൾ, പിന്നീട് പുറത്തു വന്ന ദളപതി വിജയ് പാടിയ ജോളിയാ ജിംഖാനയും സൂപ്പർ ഹിറ്റായി തന്നെ മുന്നോട്ടു നീങ്ങുകയാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പൂജ ഹെഗ്‌ഡെ ആണ്. ഒരു മിലിറ്ററി സ്പൈ ആയാണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.