ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി അമൽ നീരദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബൊഗൈൻവില്ല. ഒക്ടോബർ പത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രോമോ ഗാനം ‘സ്തുതി’ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സുഷിൻ ശ്യാം ഈണം പകർന്നിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ, ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടർ, സുഷിൻ ശ്യാം എന്നിവർ ചേർന്നുമാണ്. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവർ കിടിലൻ നൃത്തമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പ്രോമോ ഗാനത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
ആദ്യ കേൾവിയിൽ തന്നെ അടുത്ത ട്രെൻഡ് ആവാൻ പോകുന്ന ഗാനമാണ് ഇതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സുഷിൻ ശ്യാം- അമൽ നീരദ് ടീമിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സംഗീതം തന്നെയാണ് ഇത്തവണയും അവർ പുറത്തു വിട്ടിരിക്കുന്നത്. ജ്യോതിര്‍മയി, ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരും വേഷമിട്ടിരിക്കുന്ന ബൊഗൈൻവില്ല ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ക്യാമറ ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്- വിവേക് ഹർഷൻ. വരത്തൻ, ഭീഷ്മ പർവ്വം എന്നിവക്ക് ശേഷം അമൽ നീരദ്- സുഷിൻ ശ്യാം ടീമൊന്നിച്ച ചിത്രം കൂടിയാണിത്. ആദ്യമായാണ് അമൽ നീരദ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നതെന്നതും ഇതിന്റെ പ്രത്യേകതയാണ്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.