മസിൽ കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ കീഴടക്കിയ ജിമ്മത്തി ശ്രീയ അയ്യർ വിവാഹിതയായി. മോഡലിങ് രംഗത്ത് നിന്നും ബോഡി ബിൽഡിങ്ങിലേക്ക് വന്ന ശ്രീയ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ചെറുപ്രായത്തിലെ പ്രണയവും അതിൽ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും വെളിപ്പെടുത്തിയതും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശ്രീയയുടെ വിവാഹം കഴിഞ്ഞെന്ന വിശേഷവും വിവാഹ ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബോഡി ബിൽഡറായ ജെനു തോമസാണ് വരൻ. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഒരു ഇന്റിമേറ്റ് വെഡ്ഡിങ്ങിലാണ് ഇരുവരും വിവാഹമാല്യം ചാർത്തിയത്. വിവാഹശേഷം മാധ്യമങ്ങളുമായി നവദമ്പതികൾ വിശേഷം പങ്കുവക്കുന്ന വീഡിയോയും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാധ്യമങ്ങളുടെ ചോദ്യത്തിന് വളരെ രസകരമായി ദമ്പതികൾ മറുപടി നൽകുന്നുണ്ട്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയും, പ്രണയവും, പിന്നീട് വിവാഹത്തിലേക്ക് എത്തിയതുമെല്ലാം അവർ പങ്കുവച്ചു. ഒരു ക്വാളിറ്റിയുള്ള ചെറുപ്പക്കാരനാണെന്ന് തോന്നിയപ്പോൾ താൻ തന്നെയാണ് ജെനുവിനെ പ്രൊപ്പോസ് ചെയ്തതെന്ന് ശ്രീയ പറഞ്ഞു. ജെനുവും ഒരു ബോഡി ബിൽഡറാണെന്നത് മറ്റൊരു കാരണമായി. ‘ഫിറ്റ്നസിൽ താൽപ്പര്യമുള്ള ഒരു ഭാര്യയെയാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ അങ്ങനെ കിട്ടുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,’ എന്ന് ജെനു തോമസ് പറഞ്ഞു. ഒടുവിൽ ജിമ്മിൽ നിന്നിറങ്ങാത്ത ഒരു ഭാര്യയെ കിട്ടിയെന്ന് ശ്രീയയും കൂട്ടിച്ചേർത്തു.
രണ്ട് ബോഡി ബിൽഡർമാരുടെ വിവാഹച്ചടങ്ങിനിടെ ഒരു മേക്ക് എ സീൻ സൃഷ്ടിക്കാൻ പറഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക. അത് തന്നെ ശ്രീയയും ചെയ്തു. വരനെ എടുത്തുപൊക്കിയും ജെനുവിനെ ചുമലിലേറ്റി പുഷ്- അപ്പ് ചെയ്തും സ്വന്തം വിവാഹത്തിലും സ്ട്രോങ് താരമാവുകയായിരുന്നു ശ്രീയ അയ്യർ.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.