പ്രശസ്ത എഡിറ്റർ ഗാരി ബിഎച്ച് ആദ്യമായി സംവിധാനം ചെയ്ത ചിത്രം റിലീസിനൊരുങ്ങുകയാണ്. തെലുങ്ക് യുവ താരം നിഖിൽ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് സ്പൈ എന്നാണ്. ഈ വർഷത്തെ ദസറ ഫെസ്റ്റിവൽ സമയത്താണ് സ്പൈ തീയേറ്ററുകളിലെത്തുക. നേരത്തെ ഇതിന്റെ റിലീസ് തീയതി പുറത്തുവിട്ടു കൊണ്ട്, ഇതിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവയും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു ഇൻട്രോ ടീസർ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വമ്പൻ ആക്ഷനും സ്റ്റൈലിഷ് മാസ്സ് രംഗങ്ങളും നിറഞ്ഞ ചിത്രമായിരിക്കും സ്പൈ എന്ന സൂചനയാണ് ഈ വീഡിയോ തരുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, ഒരു പക്കാ സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ഒരു ഹൈ പ്രൊഫൈൽ ചാരനെയാണ് നിഖിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ നിഖിലിന്റെ നായികയായി എത്തുന്നത് ഐശ്വര്യ മേനോനാണ്. ശ്രീചരൺ പക്കാല സംഗീത സംവിധാനം ചെയ്യുന്ന സ്പൈക്കു വേണ്ടി, ജൂലിയൻ അമരു എസ്ട്രാഡയാണ് ക്യാമറ ചലിപ്പിക്കുന്നത്. എഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ രാജ ശേഖർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. സംവിധായകൻ ഗാരി തന്നെ എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രം രചിച്ചത് അനിരുദ്ധ് കൃഷ്ണമൂർത്തിയാണ്. ചരൻ തേജ് ഉപ്പലപട്ടി സഹനിർമാതാവായെത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അർജുൻ സൂരിഷെട്ടിയാണ്. നിഖിലിന്റെ ആദ്യ പാൻ ഇന്ത്യ റിലീസാണെന്ന പ്രത്യേകത കൂടിയുണ്ട് സ്പൈ എന്ന ചിത്രത്തിന്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായാണ് സ്പൈ റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അഭിനവ് ഗോമതം, സന്യ താക്കൂർ, ജിഷു സെൻഗുപ്ത, നിതിൻ മേത്ത, രവി വർമ്മ എന്നിവരാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.