ഇന്ത്യൻ സിനിമാ സംഗീതത്തിലെ ഇതിഹാസ ഗായകരാണ് മലയാളത്തിന്റെ സ്വന്തം യേശുദാസും തമിഴകത്തിന്റെ സ്വന്തം എസ് പി ബാലസുബ്രഹ്മണ്യവും. നീണ്ട ഇരുപത്തേഴു വർഷത്തിന് ശേഷം ഇരുവരും ഒരുമിച്ചു ആലപിച്ച അയ്യാ സാമി എന്ന ഗാനം ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു.
കെണി- കിണർ എന്ന മലയാളം- തമിഴ് ദ്വിഭാഷാ ചിത്രത്തിന് വേണ്ടിയാണു ഇവർ ഒരുമിച്ചു ഗാനം ആലപിച്ചത്. കിണർ എന്ന് ചിത്രത്തിന്റെ മലയാളം പേരും , കെണി എന്ന് ചിത്രത്തിന്റെ തമിഴിലെ പേരും ആണ്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹാസൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
എം എ നിഷാദ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്നാണ്. എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ബി കെ ഹരിനാരായണൻ, പളനി ഭാരതി എന്നിവർ ചേർന്ന് വരികൾ എഴുതിയ ഈ ചിത്രം അധികം വൈകാതെ തന്നെ പ്രദർശനത്തിന് എത്തും. അയ്യാ സാമി എന്ന ഈ ഗാനത്തിൽ കലാമണ്ഡലം ഗോപി, ആര്ടിസ്റ് നമ്പൂതിരി, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, യേശുദാസ്, എസ് പി ബാലസുബ്രഹ്‌മണ്യം , സംവിധായകൻ എം എ
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.