സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ പ്രധാന സ്പിൻ ബൗളർ ആയ ഇമ്രാൻ താഹിർ ക്രിക്കറ്റ് പ്രേമികളുടെ പ്രീയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ലെഗ് സ്പിൻ ബൗളറായ ഇമ്രാൻ താഹിർ, വിക്കറ്റ് നേടിയതിനു ശേഷമുള്ള തന്റെ രസകരമായ ആഘോഷത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ ശ്രദ്ധ നേടിയ ഒരു താരമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഈ താരം പാക്കിസ്ഥാൻ വംശജനാണ്. ഇത്തവണത്തെ ഐപിഎലിൽ ഒരുപാട് കളികൾ കളിയ്ക്കാൻ സാധിച്ചില്ലെങ്കിലും താഹിർ സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി ആരാധകരുമായി സംവദിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഇമ്രാൻ താഹിർ തമിഴ് സൂപ്പർ താരം രജനികാന്തിന്റെ ഒരു തമിഴ് ഡയലോഗ് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ശങ്കർ സംവിധാനം ചെയ്ത ശിവാജി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ രജനികാന്തിന്റെ പരാശക്തി ഹീറോ ഡാ എന്ന മാസ്സ് ഡയലോഗാണ് ഇമ്രാൻ താഹിർ പറയുന്നത്.
പ്രശസ്ത ഇന്ത്യൻ ഓഫ് സ്പിന്നറും തമിഴ്നാട് കളിക്കാരനുമായ രവിചന്ദ്രൻ അശ്വിൻ നടത്തിയ ഓൺലൈൻ സംവാദത്തിനിടെയാണ് ഇമ്രാൻ താഹിർ തമിഴ് ഡയലോഗ് പറഞ്ഞു കയ്യടി നേടിയത്. ഇമ്രാൻ താഹിർ വളരെ മനോഹരമായി തമിഴ് പറയുന്നത് കേട്ട് അശ്വിൻ അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളർ ആയിരുന്ന അശ്വിൻ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയാണു കളിക്കുന്നത്. കളിക്ക് പുറമെ തന്റെ യൂട്യൂബ് ചാനലിലൂടെ പല പല കളിക്കാരുമായി നടത്തുന്ന രസകരമായ ഓൺലൈൻ സംവാദങ്ങൾ അശ്വിൻ പുറത്തു വിടാറുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.