ബ്ലോക്കബ്സ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഇന്ന് ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സുകുമാർ രചിച്ചു സംവിധാനം ചെയ്യുന്ന പുഷ്പ 2 ഓഗസ്റ്റ് പതിനഞ്ചിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. നായകനായ അല്ലു അർജുനും നായികയായ രശ്‌മിക മന്ദനയും ആടിപാടുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്, രശ്‌മികയുടെ കിടിലൻ നൃത്ത ചുവടുകളും അല്ലു അർജുന്റെ സ്റ്റൈലിഷ് ലുക്കുമാണ്. കപ്പിൾ സോംങ് എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശ്രേയ ഘോഷാൽ ആലപിച്ച ഈ ഗാനം രചിച്ചത് ചന്ദ്രബോസും ഇതിന് ഈണം പകർന്നത് റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദുമാണ്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ഈ ഗാന ചിത്രീകരണത്തിന്‍റെ ബിഹൈൻഡ് ദി സീൻ രംഗങ്ങൾ ഉപയോഗിച്ചാണ് ലിറിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ നൃത്ത സംവിധാനം നിർവഹിച്ച ഈ ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളി താരം ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേശ്, ജഗപതി ബാബു, പ്രകാശ് രാജ്, അജയ് ഘോഷ് , ജഗദീഷ് പ്രതാപ് ഭണ്ഡാരി എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. കാർത്തിക് ശ്രീനിവാസ്, നവീൻ നൂലി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് മിറോസ്ലാവ് കുബ ബ്രോസിക് ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.