മിമിക്രി ആർട്ടിസ്റ്റും ഗാനരചയിതാവും നടനും സംവിധായകനും സംഗീത സംവിധായകനും ഗായകനും എന്ന് തുടങ്ങി സകല വിശേഷണങ്ങളും നമ്മുക്ക് കൊടുക്കാവുന്ന കലാകാരൻ ആണ് നാദിർഷ. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ മേരാ നാം ഷാജിയിലും പാട്ടു പാടി ഹിറ്റടിച്ചിരിക്കുകയാണ് നാദിർഷ. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരെ നായകന്മാരാക്കി നാദിർഷ ഒരുക്കിയ മേരാ നാം ഷാജിയിലെ കുണുങ്ങു കുണുങ്ങി എന്ന വീഡിയോ സോങ് ഇന്നലെയാണ് എത്തിയത്. വളരെ പെട്ടെന്ന് തന്നെ ഈ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ബ്ലോക്ബസ്റ്റർ വിജയങ്ങൾ ആയി മാറിയ അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഹൃതിക് റോഷനും ശേഷം നാദിർഷ ഒരുക്കിയ ചിത്രമാണ് ഇത്.
ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ പുറത്തു വന്ന ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കോഴിക്കോട് ഉള്ള ഷാജി ആയി ബിജു മേനോൻ എത്തുമ്പോൾ തിരുവനന്തപുരത്തു ഉള്ള ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചിയിൽ ഉള്ള ഷാജി ആയാണ്. എമിൽ മുഹമ്മദ് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വിനോദ് ഇല്ലംപിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നു. ദിലീപ് പൊന്നൻ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ബി രാകേഷ് ആണ് നിർമ്മിച്ചിരിക്കുന്നത്. നിഖില വിമൽ ആണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.