[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇടിയുടെ ‘പഞ്ചാര പഞ്ച്’ ആലപ്പുഴ ജിംഖാന’യിലെ അടുത്ത ഗാനം പുറത്തിറങ്ങി

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ ‘പഞ്ചാര പഞ്ച്’ ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ്.

സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്‌ലർ ആറ് മില്യൺ വ്യൂസ് കടന്നു.

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, മ്യൂസിക് റൈറ്സ്: തിങ്ക് മ്യൂസിക്, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…

23 hours ago

നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ. “പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…

3 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

4 days ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

6 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

1 week ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

1 week ago

This website uses cookies.