മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്നിലെത്തിയത്. തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം അഞ്ഞൂറ് കോടിയിലധികമാണ് ആഗോള ഗ്രോസ് ആയി നേടിയത്. തമിഴ് നാട്ടിൽ നിന്ന് മാത്രം ഇരുനൂറ് കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രവുമായി മാറിയ പൊന്നിയിൻ സെൽവൻ ഭാഗം ഒന്ന്, ഈ കഴിഞ്ഞ മാസമാണ് ഒടിടിയിലും റിലീസ് ചെയ്തത്. ഇപ്പോഴിതാ ഇതിലെ അതിമനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ എത്തിയിരിക്കുകയാണ്. സോൽ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് കൃതിക നെൽസണും, പാടിയിരിക്കുന്നത് രക്ഷിത സുരേഷുമാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഈ ഗാനത്തിലെ ഹൈലൈറ്റ് തൃഷ, ശോഭിത ധുലിപാല എന്നിവരുടെ മനോഹരമായ നൃത്തമാണ്. അതിസുന്ദരിമാരായാണ് ഇരുവരും ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുന്ദവൈ ദേവി എന്ന രാജകുമാരിയായി തൃഷ എത്തുമ്പോൾ, വാനത്തി എന്ന രാജകുമാരിയായാണ് ശോഭിത ഇതിൽ അഭിനയിച്ചിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കി രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കിയത്. ഇതിന്റെ രണ്ടാം ഭാഗം അടുത്ത ഏപ്രിൽ മാസത്തിലാണ് പുറത്ത് വരിക. വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവർ അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.