തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ്. ദീപാവലി റിലീസായി ഒക്ടോബർ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. അതിന് മുന്നോടിയായി ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്തു. മികച്ച പ്രേക്ഷക പ്രതികരണമാണ് രസകരമായ ഈ ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിൽ നമ്മൾ കാണാൻ പോകുന്നതെന്ന ഫീലാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യുന്ന ആദ്യ ശിവകാർത്തികേയൻ ചിത്രം കൂടിയാണ്. അനുദീപ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഉക്രേനിയൻ സ്വദേശിയായ മരിയയാണ്.
സത്യരാജ്, പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം, ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പി, സുരേഷ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ അനുദീപ് തന്നെ രചിച്ച ഈ ചിത്രം ഇതിനോടകം 100 കോടിയുടെ പ്രീ-റിലീസ് ബിസിനസ്സാണ് നടത്തിയിരിക്കുന്നത്. മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എൽ ആണ്. തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. ഈ ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. അതുപോലെ 45 കോടി രൂപയാണ് ഇതിന്റെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശമായി ലഭിച്ചത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.