തമിഴകത്തിന്റെ യുവ സൂപ്പർ താരമായ ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡോൺ. ഇന്നലെ റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ഒരു കോളേജ് വിദ്യാർത്ഥിയായാണ് ശിവകാര്‍ത്തികേയന്‍ ഈ ചിത്രത്തിലെത്തുന്നതെങ്കിൽ, കോളേജിലെ പ്രിന്‍സിപ്പലായി എസ്.ജെ. സൂര്യയും ഇതിന്റെ ഭാഗമാണ്. ഭാവിയിലെന്തായി തീരണമെന്ന ചിന്താകുഴപ്പത്തിലകപ്പെട്ടു നടക്കുന്ന നായക കഥാപാത്രത്തിന്റെ സ്‌കൂള്‍ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം വളരെ രസകരമായും കളര്ഫുള്ളായും ത്രില്ലിങ്ങായും പറയുന്ന ചിത്രമാണ് ഡോൺ എന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന ഇതിന്റെ ട്രെയ്ലറിനിപ്പോൾ വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്.
പ്രിയങ്ക മോഹൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രകനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മെയ് 13ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതെങ്കിൽ, ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് കെ എം ഭാസ്കരൻ, എഡിറ്റ് ചെയ്തിരിക്കുന്നത് നാഗൂരൻ എന്നിവരാണ്. ഇതിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയത് ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുമുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സുഭാസ്‌കരനും ശിവകാര്‍ത്തികേയനും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏതായാലും ലാസ്റ്റ് ബെഞ്ച് വിദ്യാർത്ഥിയും ലാസ്റ്റ് ബെഞ്ചറായ പ്രിന്‍സിപ്പലും നേർക്ക് നേർ വരുമ്പോഴെന്തു സംഭവിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേമികളും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.