രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനത്തിലെ ‘ആലംബനാ’ എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ പുറത്ത്. രാഹുൽ രാജ് സംഗീതം പകർന്ന ഈ ഗാനം രചിച്ചത് ഫൗസിയ അബൂബക്കർ, ആലപിച്ചത് ശ്രുതി ശിവദാസ്, ശ്രീനന്ദ ശ്രീകുമാർ, ഫിസ ജഹാംഗീർ, സനൂജ പ്രദീപ്. ഒക്ടോബർ 4 -നാണ് ചിത്രം റിലീസ് ചെയ്യുക. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദൻ, ദീപു എസ് നായർ.
പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ഛായാഗ്രഹണം- രവി ചന്ദ്രൻ, സംഗീതം- രാഹുൽ രാജ്, ചിത്രസംയോജനം- അഖിലേഷ് മോഹൻ, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ- നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പിആർഒ- ശബരി.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.