റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ചതുരത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. റോഷനും സ്വാസികയും തമ്മിലുള്ള ഇന്റിമേറ്റ് രംഗമാണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.
സിനിമയിൽ റോഷനും സ്വാസികയ്ക്കും പുറമെ അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും മുഖ്യവേഷങ്ങളെ അവതരിപ്പിക്കുന്നു. 2019ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയ വിനോയ് തോമസാണ് സിദ്ധാർഥ് ഭരതനൊപ്പം ചതുരത്തിന്റെ രചനയിൽ പങ്കാളിയായിട്ടുള്ളത്. ഈ വർഷമാദ്യം തന്നെ സിനിമയുടെ സർട്ടിഫിക്കേഷൻ പൂർത്തിയായിരുന്നു. ‘സെൻസർ കഴിഞ്ഞു. ഒരു ശുദ്ധ A പടം,’എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാർഥ് ഭരതൻ ചതുരത്തിന് എ സർട്ടിഫിക്കേറ്റ് ലഭിച്ച വിവരം അന്ന് പങ്കുവച്ചത്. കൂടാതെ, പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി തയ്യാറാക്കിയ സിനിമയുടെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/SaregamaMalayalam/videos/312582481028995/
ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ പ്രദീഷ് എം. വർമയാണ്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നു. അഖിൽ രാജ് ചിറയിൽ ആണ് ചതുരത്തിന്റെ കലാ സംവിധായകൻ. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
2015ൽ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സലായിരുന്നതിനാൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാർഥ് പുതിയ ചിത്രവുമായി വരുന്നത്. ചതുരത്തിന് മുമ്പ് സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ ചെയ്തിരുന്നു. എന്നാൽ സിനിമയുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.