പ്രശസ്ത മലയാള നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ഈ ചിത്രത്തെ മാറുന്ന മലയാള സിനിമയുടെ പുതിയ മുഖമെന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഓരോ ഇറോട്ടിക് ത്രില്ലർ എന്നോ ഡ്രാമയെന്നോയൊക്കെ നമ്മുക്ക് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഈ ചിത്രം 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് രചിച്ചത്. റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ ഇവരുടെ പ്രകടനവും വമ്പൻ കയ്യടിയാണ് നേടുന്നത്. അച്ചായനായി അലെൻസിയർ, സെൽന ആയി സ്വാസിക. ബെൽത്താസറായി റോഷൻ മാത്യു എന്നിവർ കാഴ്ച വെച്ചിരിക്കുന്നത് അഭിനന്ദിക്കേണ്ട പ്രകടനം തന്നെയാണ്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് ചതുരത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
https://www.instagram.com/p/CknBYiIvioU/
പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും അലോസരമായി തോന്നാത്ത വിധത്തിലാണ് ഈ ചിത്രത്തിൽ ലൈംഗികത ഉൾപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു ഭരതൻ ടച് ഉണ്ടെന്നു പറയുന്നവരും ഏറെയാണ്. ഏതായാലും വളരെ വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവമാണ് ചതുരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രദീഷ് വർമ്മ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫും, ഇതിനു സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളയുമാണ്. ഇപ്പോഴിതിന്റെ പുതിയ ടീസറും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.