ഈ വരുന്ന ജനുവരി 23 ന് ആണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തുന്ന ഷൈലോക്ക് റിലീസ് ചെയ്യാൻ പോകുന്നത്. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ വെച്ചൊരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ മൂന്നാമത്തെ ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ മമ്മൂട്ടി ചിത്രങ്ങൾ നിർമ്മിച്ച ജോബി ജോർജ് ആണ് ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത് ഇരുപത്തിമൂന്നു കോടിയോളം രൂപ ചിലവിൽ നിർമ്മിച്ച ഈ ചിത്രത്തിലെ ഒരു ബാർ സോങ് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ശ്വേതാ അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്ന് ആലപിച്ച കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് വിവേക ആണ്.
മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം യുവ സുന്ദരിമാർ ആടി പാടുന്ന ഈ ഗാനത്തിന് വലിയ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. മെഗാ സ്റ്റാറിന്റെ ഷൈലോക് എൻട്രി ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഇതുവരെ പുറത്തു വന്ന ഈ ചിത്രത്തിന്റെ രണ്ടു മലയാളം ടീസറും ഒരു തമിഴ് ടീസറും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇതിന്റെ തമിഴ് ടൈറ്റിൽ കുബേരൻ എന്നാണ്. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ രാജ് കിരൺ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇനിയും ഒരുപാട് പ്രശസ്ത താരങ്ങൾ അണിനിരന്നിട്ടുണ്ട്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.