മലയാളികളുടെ പ്രിയ നായികാ താരമായ അനു സിതാര ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് സന്തോഷം. അമിത് ചക്കാലക്കൽ നായകനായി എത്തുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ശ്വാസമേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. കെ എസ് ഹരിശങ്കർ, നിത്യ മാമ്മൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചത് പി എസ് ജയഹരിയാണ്. അർജുൻ ടി സത്യൻ രചിച്ച്, അജിത് വി തോമസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈസ് എൻ സീൻ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഇഷ പാട്ടാളി, അജിത് വി തോമസ് എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് കാർത്തിക് എ യും എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടിയുമാണ്.
ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനു സിതാര മലയാളത്തിന്റെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിലൊരാളായി വളരെ വേഗമാണ് പേരെടുത്തത്. രഞ്ജിത്ത് ശങ്കർ ഒരുക്കിയ രാമന്റെ ഏദൻ തോട്ടം അനു സിതാരയുടെ കരിയറിലെ വഴിത്തിരിവായി മാറി. പിന്നീട് ഒട്ടേറെ വമ്പൻ ചിത്രങ്ങളിൽ വേഷമിട്ട ഈ നടി മികച്ച നർത്തകി കൂടിയാണ്. അനു സിതാരയുടെ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. അനുരാധ ക്രൈം നമ്പർ 59/2019, മോമൊ ഇൻ ദുബായ്, വാതിൽ, ദുനിയാവിന്റെ ഒരറ്റത്ത് എന്നീ മലയാള ചിത്രങ്ങളും അമീറാ എന്ന തമിഴ് ചിത്രവുമാണ് ഇനി അനു സിതാര അഭിനയിച്ചു പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ചിത്രങ്ങൾ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.