മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സിബിഐ 5, ദി ബ്രെയിൻ. യു എ സർട്ടിഫിക്കറ്റ് നേടി സെൻസർ ചെയ്ത ഈ ചിത്രത്തിന് രണ്ടു മണിക്കൂർ നാല്പത്തിരണ്ടു മിനിട്ടു ആണ് ദൈർഘ്യം എന്നും, ഈ ചിത്രം മെയ് ഒന്നിന് ഞായറാഴ്ച ആഗോള റിലീസ് ആയാണ് ഈ ചിത്രം എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഷൂട്ടിംഗ് സമയത്തെ ഒരു വീഡിയോ ആണ് മെഗാ സ്റ്റാർ മമ്മൂട്ടി പങ്കു വെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ നായികയായ ശോഭന ഈ ചിത്രത്തിന്റെ സെറ്റിൽ വന്നപ്പോഴുള്ള വീഡിയോ ആണ് മമ്മൂട്ടി പങ്കു വെച്ചത്. സേതുരാമയ്യർ കാണാൻ നാഗവല്ലി എത്തിയപ്പോൾ എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി ഈ വീഡിയോ പങ്കു വെച്ചത്. സെറ്റിൽ എത്തിയ ശോഭന, മമ്മൂട്ടി, സംവിധായകൻ കെ മധു, രചയിതാവ് എസ് എൻ സ്വാമി, നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ എന്നിവരുമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
https://www.instagram.com/p/CcnOdXIpYfw/
അഖിൽ ജോർജ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ്, ഇതിനു സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5, ദി ബ്രെയിൻ. രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ എന്നിവരാണ് ഇതിലെ മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.