തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നായികമാരിലൊരാളായിരുന്നു ശോഭന. മലയാളം, തമിഴ് സിനിമകളിലെ ഗംഭീര വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരമടക്കം നേടിയെടുത്തിട്ടുള്ള കലാകാരിയായാണ്. മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികാ വേഷം ചെയ്തിട്ടുള്ള ശോഭന ഒരു ഗംഭീര ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. സിനിമയിൽ നിന്ന് മാറി നിന്നതിനു ശേഷം തന്റെ ഡാൻസ് സ്‌കൂളും നൃത്ത പരിപാടികളുമായി തിരക്കിലാണ് ശോഭന. ഇപ്പോഴിതാ ഈ ലോക്ക് ഡൌൺ കാലത്തു ശോഭന നൃത്തം പരിശീലിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശോഭനയോടൊപ്പം ശോഭനയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്ന വിദ്യാർത്ഥികളുമുണ്ട് നൃത്തം ചെയ്യാൻ. കലാർപ്പണ എന്നാണ് ശോഭന നടത്തുന്ന നൃത്ത വിദ്യാലയത്തിന്റെ പേര്.
ശോഭനയും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വെച്ച് ആണ് നൃത്ത രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ചെടികൾക്കു വെള്ളമൊഴിക്കുന്നതും കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നതും അടുക്കളയിൽ ജോലി ചെയ്യുന്നതുമൊക്കെ നൃത്ത ചുവടുകളോടെയാണ് എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. ഈ ലോക്ക് ഡൌൺ ദിനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുക എന്ന സന്ദേശത്തോടെയാണ് ശോഭന ഇപ്പോഴേ നൃത്താവിഷ്കാരം നടത്തിയിരിക്കുന്നത്. രണ്ടു മിനിറ്റോളം ദൈർഖ്യമുള്ള ഈ വീഡിയോക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രത്തിലൂടെ ശോഭന ഈ വർഷം മലയാള സിനിമയിലേക്ക് മടങ്ങി വന്നിരുന്നു. സുരേഷ് ഗോപിയുടെ നായികയായി ശോഭന അഭിനയിച്ച ഈ സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.