പ്രശസ്ത ബോളിവുഡ് നടിയായ ശിൽപ ഷെട്ടി തന്റെ ടിക് ടോകിൽ പങ്ക് വെച്ച പുതിയ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദളപതി വിജയ്ക്ക് സമർപ്പിച്ചു കൊണ്ടുള്ള ഒരു ഡാൻസ് വീഡിയോ ആണ് ശിൽപ ഷെട്ടി പങ്ക് വെച്ചിരിക്കുന്നത്. വിജയ് ചിത്രമായ മാസ്റ്ററിലെ സൂപ്പർ ഹിറ്റ് ഗാനമായ വാത്തി കമിങ് എന്ന ഗാനത്തിനാണ് ശിൽപ ഷെട്ടി ചുവട് വെച്ചിരിക്കുന്നത്. മാസ്റ്റർ റിലീസ് ആയിട്ടില്ലെങ്കിലും അതിലെ രണ്ടു ഗാനങ്ങളുടെ ലിറിക്ക് വീഡിയോകൾ റീലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. കുട്ടി സോങ് എന്നൊരു ഗാനമാണ് ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ മറ്റൊരു ഗാനം. അത് ആലപിച്ചിരിക്കുന്നതും വിജയ് ആണ്.
അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. ഏപ്രിൽ ഒൻപതിന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രം കോവിഡ് 19 ഭീഷണി മൂലം റിലീസ് നീട്ടി വെക്കപ്പെട്ട തെന്നിന്ത്യൻ ചിത്രങ്ങളിലൊന്നാണ്. എക്‌സ് ബി ക്രിയേഷൻസിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ ലോകേഷും രത്ന കുമാറും ചേർന്നാണ്. വിജയ്ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് സത്യൻ സൂര്യനും എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.