പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണൻ നായകനായി എത്തുന്ന ചിത്രമാണ് ഷിബു . സ്റ്റോറി ഓഫ് നിഷ്കു എന്ന ടാഗ്‌ലൈനോട് ഒപ്പം എത്തിയ ടൈറ്റില് പ്രേക്ഷക ശ്രെദ്ധ നേടിയെടുത്തിരുന്നു . കഴിഞ്ഞ ദിവസം ജനപ്രിയ നായകൻ ദിലീപ് തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരുന്നു. ട്രെയ്‌ലർ കണ്ട് പ്രമുഖ നടിമാരായ മിയ , പ്രയാഗ മാർട്ടിനുമൊപ്പം പ്രമുഖ സംവിധായകരായ ഒമർ ലുലു ,വ്യാസൻ കെ പി ഉൾപ്പടെ ഉള്ളവർ ചിത്രത്തിന് ആശംസകളുമായി എത്തി . ചിത്രത്തിന്റെ ട്രൈലർ മികച്ച പ്രേക്ഷക അഭിപ്രയം നേടി സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ് .അര്‍ജുനും ഗോകുലും ചേര്‍ന്നു സംവിധാനം ചെയ്തിരിക്കുന്ന സിനിമക്കു തിരക്കഥ ഒരുക്കിയിരിക്കുന്നു പ്രണീഷ് വിജയനാണ് .ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റിന് സിനിമയ്ക്ക് ശേഷം പ്രണീഷ് വിജയയൻ ഒരുക്കുന്ന ചിത്രമാണിത്
പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഷിബു 90 കളിലെ ദിലീപിന്റെ സിനിമകൾ കണ്ട് ആരാധകനായി മാറുന്നു.ദിലീപ് ആരാധകനായ നായകൻ സിനിമ പഠിക്കാൻ പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക. സലിംകുമാര്‍, ബിജു കുട്ടൻ, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗായകൻ സച്ചിൻ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷൻ ആണ് ഛായാഗ്രാഹകൻ. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.