കനിഹ പ്രധാന വേഷം ചെയ്ത പെർഫ്യൂം എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിൽ കനിഹ, ടിനി ടോം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വളരെ ഇഴുകി ചേർന്നാണ് ഇരുവരും ഈ ഗാനത്തിലഭിനയിച്ചിരിക്കുന്നത്. അത് തന്നെയാണ് ഈ ഗാനത്തിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിക്കാനുള്ള കാരണവും എന്ന് പറയാം. മലയാളത്തിലെ ഇതിഹാസങ്ങളിൽ ഒരാളായ ശ്രീകുമാരൻ തമ്പി വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് മധുശ്രീ നാരായണനും ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാടുമാണ്. ഒരു ഫാമിലി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടിനി ടോം, കനിഹ എന്നിവരെ കൂടാതെ അന്തരിച്ചു പോയ പ്രതാപ് പോത്തൻ, ദേവി അജിത് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിദാസ് ആണ്.
മോത്തി ജേക്കബ് എന്ന നിർമ്മാതാവ് മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് കെ പി സുനിൽ ആണ്. സജിത് മേനോൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അമൃത ലൂക്കയാണ്. നേരത്തെ വന്ന നീലവാനം എന്ന് തുടങ്ങുന്ന ഇതിലെ ഒരു ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അഡ്വക്കേറ്റ് ശ്രീരഞ്ജിനി രചിച്ച ആ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും സുനിൽ കുമാർ പി കെയും ആണ്. കനിഹയും ടിനി ടോമും ഭാര്യ- ഭർത്താക്കന്മാർ ആയി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.