തിങ്കളാഴ്ച്ച നിശ്ചയമെന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി മലയാള സിനിമയിലരങ്ങേറ്റം കുറിച്ച സംവിധായകനാണ് സെന്ന ഹെഗ്ഡെ. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി സോണി ലൈവിലെത്തിയ ഈ ചിത്രം ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയെടുത്തു. കാഞ്ഞങ്ങാട് സ്ലാംഗിൽ സംസാരിച്ച കഥാപാത്രങ്ങളും അവിടെ നടന്ന കഥയും ഈ ചിത്രത്തെ ഏറെ രസകരമാക്കി. ഇപ്പോഴിതാ തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം വീണ്ടും കാഞ്ഞങ്ങാട് നടക്കുന്ന രസകരമായ ഒരു കഥയുമായി എത്തുകയാണീ സംവിധായകൻ. ഇത്തവണ ഒരു കോമഡി ത്രില്ലറുമായാണ് അദ്ദേഹമെത്തുന്നത്. 1744 വൈറ്റ് ആൾട്ടോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്ത് വന്നു. വളരെ രസകരമായ ഒരു അന്വേഷണ ചിത്രമാണിതെന്ന സൂചനയാണ് ഈ ടീസർ നമ്മുക്ക് തരുന്നത്. ഇതിന്റെ രണ്ടാമത്തെ ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇതിന്റെ ആദ്യ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഷറഫുദ്ദീന് നായകനാവുന്ന ചിത്രത്തില് വിന്സി അലോഷ്യസാണ് നായികാ വേഷം ചെയ്യുന്നത്. രാജേഷ് മാധവന്, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്, സജിന് ചെറുകയില്, ആര്ജെ നില്ജ, രഞ്ജി കാങ്കോല് എന്നിവരുമഭിനയിക്കുന്ന ഈ ചിത്രം കബിനി ഫിലിംസിന്റെ ബാനറില് മൃണാള് മുകുന്ദന്, ശ്രീജിത്ത് നായര്, വിനോദ് ദിവാകര് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രനൊപ്പം ചേർന്ന് സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചതും ശ്രീരാജ് രവീന്ദ്രൻ തന്നെയാണ്. അര്ജുന് ബി എന്ന നവാഗതനും ഇതിന്റെ തിരക്കഥയിൽ സഹകരിച്ചിട്ടുണ്ട്. ഹരിലാല് കെ രാജീവ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മുജീബ് മജീദ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.