‘തിങ്കളാഴ്ച നിശ്ചയം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ‘1744 വൈറ്റ് ഓൾട്ടോ’. പ്രശസ്‌ത നടൻ ഷറഫുദ്ദീനാണ് ഈ ചിത്രത്തിലെ നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന നവംബർ 18 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ മികച്ച പ്രേക്ഷകശ്രദ്ധ നേടുകയാണ്. 1744 എന്ന നമ്പറുള്ള വൈറ്റ് ഓൾട്ടോ കാറും തിരഞ്ഞ് നടക്കുന്ന ഷറഫുദ്ദീനെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. കാഞ്ഞങ്ങാട് പശ്ചാത്തലമാക്കി ഒരു വെള്ള ഓൾട്ടോ കാറിനെ ചുറ്റിപറ്റിയാണ് ഈ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രയ്ലർ കാണിച്ചു തരുന്നുണ്ട്. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
സംവിധായകനോടൊപ്പം ശ്രീരാജ് രവീന്ദ്രനും അർജ്ജുനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ തന്നെയാണ് ഇതിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. ഹരിലാൽ കെ. രാജീവ് എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന് മുജീബ് മജീദാണ് സംഗീതം പകർന്നിരിക്കുന്നത്. സെന്ന ഹെഗ്‌ഡെയുടെ ആദ്യ ചിത്രമായ തിങ്കളാഴ്ച നിശ്ചയം സോണി ലിവ് ഒറ്റിറ്റി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി, ദേശീയ തലത്തിൽ വരെ വലിയ പ്രശംസയാണ് നേടിയെടുത്തത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.