ഇപ്പോൾ മലയാളത്തിലെ ഉയർന്നു വരുന്ന യുവ താരമാണ് ഷെയിൻ നിഗം. മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഈ യുവ നടൻ. അന്തരിച്ചു പോയ പ്രശസ്ത സിനിമാ താരവും മിമിക്രി കലാകാരനുമായിരുന്ന അബിയുടെ മകൻ ആണ് ഷെയിൻ നിഗം. കിസ്മത്, പറവ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ യുവ നടൻ ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയും ഏറെ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ഷെയിൻ കാഴ്ച വെച്ചത്. അത് മാത്രമല്ല, ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി താര പദവിയിലേക്ക് തന്നെയാണ് ഈ യുവ നടന്റെ യാത്ര എന്ന് തന്നെ പറയാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഷെയിൻ നിഗമിന്റെ ഒരു ഡാൻസ് വീഡിയോ ആണ്.
എസ്.എൻ കോളേജ് പുനലൂർ, അവിടുത്തെ കോളേജ് ഡേ പരിപാടിയുടെ ഭാഗമായി മുഖ്യാതിഥി ആയി എത്തിയതായിരുന്നു ഷെയിൻ നിഗം. ഷെയിൻ സ്റ്റേജിൽ കയറിയപ്പോൾ വിദ്യാർത്ഥികൾ അദ്ദേഹത്തോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും യാതൊരു മടിയും കൂടാതെ ഷെയിൻ നൃത്തം ചെയ്തു കാണിക്കുകയും ചെയ്യുന്നു. കോളേജ് വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുന്ന തരത്തിൽ വളരെ ചടുലമായി നൃത്തം ചെയ്ത ഷെയിനോടൊപ്പം കോളേജ് വിദ്യാർത്ഥികളും സ്റ്റേജിലെത്തി നൃത്തം ചെയ്തു. ഏതായാലും ഷെയിൻ നിഗമിന്റെ ആ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ വൈറൽ ആയി മാറുകയാണ്. വൈറലാവുന്ന ആ ഡാൻസ് വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.